Latest NewsIndia

കത്വ കേസിലെ അഭിഭാഷക ദിപിക സിംഗിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം : കാരണം ഞെട്ടിക്കുന്നത്

കഠ്വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്നതിനായി ദീപിക സിങ് രജാവത്ത് സ്വമേധയ മുന്‍പോട്ടു വരുകയായിരുന്നു.

പഠാന്‍കോട്ട്: ജമ്മുവിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ സംഘംചേര്‍ന്നു പീഡിപ്പിച്ചു കൊന്ന കേസില്‍ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം. അഭിഭാഷകയെ മാറ്റുന്നതിനായി പിതാവ് പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി കുടുംബത്തിന്റെ അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. കേസില്‍ അഭിഭാഷക ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ നിരവധി തവണ കോടതിയില്‍ വാദം കേട്ടിട്ടും രണ്ടു തവണ മാത്രമാണ് ദീപിക ഹാജരായതെന്നു പിതാവ് പറഞ്ഞു. കൂടുതലും പബ്ലിസിറ്റിക്കാണ് താൽപര്യമെന്നും കേസിൽ ഇവർക്ക് താല്പര്യമില്ലെന്നുമാണ് ഇവരോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഠ്വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്നതിനായി ദീപിക സിങ് രജാവത്ത് സ്വമേധയ മുന്‍പോട്ടു വരുകയായിരുന്നു.

ഇതിനെ തുടര്‍ന്നു തന്റെ ജീവനു ഭീഷണിയുണ്ടെന്നു ദീപിക വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷയ്ക്കും സാക്ഷികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. കേസിന്റെ വിചാരണ കശ്മീരിനു പുറത്തേയ്ക്കു മാറ്റിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

കേസിന്റെ പേരില്‍ പബ്ലിസിറ്റി നേടുകയായിരുന്നു അഭിഭാഷകയുടെ ലക്ഷ്യമെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കേസിന്‌റെ പേരില്‍ നിരവധി വേദികളില്‍ ദീപിക സിംഗിന് ക്ഷണം ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രചരണത്തിന് ഇവരെ ചില സംഘടനകള്‍ വ്യാപകമായി ഉപയോഗിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button