പട്ന : അച്ഛന് ജാമ്യം ലഭിക്കുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നും ഉടൻ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് പട്ന കോടതിയിൽ ഹര്‍ജി നല്‍കിയത്.
തന്റെ വ്യക്തിത്വത്തെക്കുറിച്ചും മതപരമായ താത്പര്യത്തെക്കുറിച്ചും മോശമായി സംസാരിക്കുകയും തന്നെ ‘മാനസികമായി പീഡിപ്പിക്കുകയുെ ചെയ്യുന്നതായി ഹര്‍ജിയില്‍ തേജ് പ്രതാപ് ആരോപിക്കുന്നു. കുടുംബം പോലും തനിക്കൊപ്പം നിൽക്കുന്നില്ലെന്നും അതുകൊണ്ട് സ്വന്തം തീരുമാനം മട്ടൻ കഴിയില്ലെന്ന് തേജ് പറയുന്നു. ഹർജി വാദം കേൾക്കുന്നതിനായി നവംബർ 29ന് മാറ്റി.
2018 മേയ് 12നാണ് മുൻ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്രിക റായ് എംഎൽഎയുടെ മകളും ബീഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്. ബീഹാർ നിയമസഭയിൽ മഹുവാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് തേജ് പ്രതാപ് യാദവ്. രണ്ടുവർഷം ആരോഗ്യം, പരിസ്ഥിതി, ജലവിഭവ വകുപ്പു മന്ത്രിയായും തേജ് പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments