Latest NewsInternational

കൊറിയന്‍ പ്രഥമ വനിത അടുത്താഴ്ച ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയുടെ പ്രഥമ വനിത അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. പ്രഥമലനിത കിം ജംഗ് സൂക്ക് ആണ് അടുത്താഴ്ച അയോദ്ധ്യയില്‍ എത്തുന്നത്. നവംബര്‍ 4 മുതല്‍ 7 വരെ നടക്കുന്ന ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജംഗ് സൂക്ക് എത്തുന്നത്. ദീപാവലി ആഘോഷങ്ങളിലെ മുഖ്യ അതിഥിയായിരിക്കും ഇവര്‍. ഉത്തര്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയായിരിക്കും ഇവര്‍ ഇന്ത്യയില്‍ എത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലമാക്കാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ക്യൂന്‍ സുറിറാന്റയുടെ മെമ്മോറിയലില്‍ നടക്കുന്ന ചടങ്ങിലും കൊറിയന്‍ പ്രഥമ വനിത പങ്കെടുക്കും. കൊറിയന്‍ വിശ്വാസപ്രകാരം, സുറിറാന്റ്ന രാജകുമാരി അയോധ്യയില്‍ നിന്നും കൊറിയയില്‍ എത്തി കിം സുറോയെ വിവാഹം ചെയ്ത ആളാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്.

2018ല്‍ മൂണ്‍ ജെ ഇന്‍ ഇന്ത്യ സന്ദശിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയിരുന്നു. എ.ഡി 48ലാണ് ഇന്ത്യയില്‍ നിന്നുള്ള രാജകുമാരിയെ കൊറിയന്‍ രാജാവ് സ്വന്തമാക്കിയത്. അതിനാല്‍ കൊറിയന്‍ പൈതൃകത്തിന്റെ വേരുകള്‍ ഇന്ത്യയിലാണെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button