അങ്കാറ: ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് രണ്ട് സ്ത്രീകള്‍ ഭൂമി പിളര്‍ന്ന് താഴോട്ടു പോകുന്ന വീഡിയോയാണ്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന് കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നിവര്‍ വീണത്.
ബുധനാഴ്ച തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത്. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. വീണ ഉടന്‍തന്നെ പരിസരവാസികള്‍ ഓടിയെത്തി കുഴിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments