ശബരിമല: തുലാമാസ പൂജകള്‍ക്കു ശേഷം ശബരിമല നടയടച്ചു. തിങ്കാളാഴ്ച രാത്രി 9.20 ന് പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടച്ചു. സന്നിധാനത്ത് ദര്‍ശനത്തിനായി യുവതി പ്രവേശിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് നട നേരത്തെ അടച്ചത്. സാധാരണയായി രാത്രി 10 ന് ആണ് നടയടയ്ക്കുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേരത്തെ നട അടയ്ക്കുകയായിരുന്നു. ഇനി അടുത്ത മാസം അഞ്ചിന് ചിത്തിര ആട്ടത്തിരുന്നാള്‍ പൂജകള്‍ക്കായാണ് നടതുറക്കുക. പിറ്റേന്നു രാത്രിയില്‍ വീണ്ടും നട അടയ്ക്കും.
സന്നിധാനത്ത് വേഷപ്രച്ഛന്നയായി യുവതി പ്രവേശിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് രാത്രി 7.30ഓടെ പ്രതിഷേധം ഉണ്ടായത്. സന്നിധാനത്തും പതിനെട്ടാംപടിക്കും സമീപം നിന്നിരുന്ന തീര്‍ഥാടകര്‍ ശരണം വിളികള്‍ ഉയര്‍ത്തിയതോടെ പ്രതിഷേധവും ശക്തിപ്പെടുകയായിരുന്നു. ദര്‍ശനത്തിന് ശ്രീകോവിലിനു സമീപം നിന്നവര്‍ കൈകോര്‍ത്ത് നിന്ന് ശരണം വിളിച്ചതോടെ പോലീസെത്തി പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. പാന്റ്‌സ് ധരിച്ച യുവതി ഇവിടെയെത്തിയതായിരുന്നു പ്രചരണം.
Post Your Comments