കോട്ടയം: ശബരിമലയിൽ കയറണമെന്നാവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടിയ ആക്ടിവിസ്റ്റ് ബിന്ദുവിനെ കെ എസ് ആർ ടിസി തടഞ്ഞ് ഭക്തർ പ്രതിഷേധിച്ചു. മറ്റു രണ്ടു യുവതികളെ നീലിമല കയറാൻ തുടങ്ങുമ്പോൾ തന്നെ ഭക്തർ തടഞ്ഞിരുന്നു. തുടർന്ന് പോലീസ് എത്തി ഇവരെ രക്ഷിച്ചു കൊണ്ട് പോകുകയായിരുന്നു.
ഇവർ തിരിച്ചു പോകുകയാണെന്നാണ് മാധ്യമങ്ങളോട് ബിന്ദു പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രിയുമായി ഇന്റലിജൻസ് മേധാവി ടി കെ വിനോദ് കുമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യുവതി പ്രവേശനം ഉണ്ടായാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു.
കൂടാതെ മണ്ഡലകാലത്തിനു മുൻപ് തന്നെ ഇത് പരിഹരിക്കണമെന്നും മണ്ഡല കാലത്തു യുവതികൾ പ്രവേശിച്ചാൽ അവരുടെ ജീവന് തന്നെ ഭീഷണിയുണ്ടാവുമെന്നും അധികൃതർ ഭയപ്പെടുന്നു. നേരത്തെ വിദേശത്തു നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തിൽ യാതൊന്നും പ്രതികരിക്കാൻ തയാറായില്ല.
Post Your Comments