സംഭാവന ഇനത്തില്‍ ഷിര്‍ദ്ദി ക്ഷേത്രത്തിന് ലഭിച്ചത് 5.97 കോടി രൂപ. മൂന്ന് ദിവസം നീണ്ട് നിന്ന് ഷിര്‍ദ്ദി സായ്ബാബ സമാധിയുടെ നൂറാംവാര്ഷികത്തിനാണ് ഇത്രയും വലിയ തുക സംഭാവനയായി കിട്ടിയത്. എല്ലാ വര്‍ഷത്തെക്കാളും ഉയര്‍ന്ന തുകയാണ് ഇത്തവണ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി ക്ഷേത്രത്തിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സമാധി വാര്‍ഷികത്തില്‍ ഭക്തര്‍ നല്കിയ സംഭാവന 4.71 കോടി രൂപയായിരുന്നു.
വിജയദശമിയോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ആഘോഷങ്ങളാണ് ഇവിടെ സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ അവസാന ദിനമായ വെളളിയാഴ്ച ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമാധിയില്‍ പ്രാര്‍ഥന നടത്തി. ആഘോഷത്തില്‍ പങ്കെടുക്കാനായി ലക്ഷകണക്കിന് വിശ്വാസികളാണ് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഇവിടെയെത്തുന്നത്. 1918 ല്‍ ഷിര്‍ദ്ദി സായ് സമാധിയായെന്നാണ് വിശ്വാസം.
Post Your Comments