ചാത്തന്നൂര്‍•ശബരിമല കയറാന്‍ തയ്യാറായെത്തിയ കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. കൊല്ലം ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് ക്ഷേത്രത്തിനടുത്തുള്ള വീടിനുനേരേയാണ് ആക്രമണമുണ്ടായത്. മഞ്ജു ശബരിമല ദർശനത്തിനെത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആക്രമണം. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല.
ഇതിനിടെ പട്ടികജാതി മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഞ്ജുവിന്റെ ഇടനാട് മലയാറ്റൂർകോണത്തെ കുടുംബവീട്ടിലേക്ക് മാർച്ച് നടത്തി. വൈകീട്ട് അഞ്ചരയോടെയാണ് കുടുംബവീടായ ബിജു ഭവനിലേക്ക് മാർച്ച് നടന്നത്. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥ്, ചാത്തന്നൂർ എസ്.ഐ സരിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് മാർച്ച് വഴിയിൽ തടഞ്ഞു.
മാര്‍ച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു.ആക്രമണസാധ്യത കണക്കിലെടുത്ത് മഞ്ജുവിന്റെ വീടിനും കുടുംബവീടിനും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് മഞ്ജു ശബരിമലയിലേക്ക് കുടുംബവീട്ടിൽനിന്ന് പോയത്. എന്നാല്‍ പോലീസ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മഞ്ജു ശബരിമല ദര്‍ശനം ഉപേക്ഷിച്ചിരുന്നു.
Post Your Comments