പമ്പ ; മല കയറാൻ പമ്പയിൽ എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജുവിനു സന്നിധാനത്തേക്ക് പോകാന്‍ പോലീസ് സുരക്ഷ നല്‍കില്ല. മഞ്ജുവിന്റെ പേരിൽ ക്രിമിനല്‍ കേസ് ഉള്ളതിനെ തുടർന്നാണ് നടപടി. നിയമസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മഞ്ജു മത്സരിച്ചിരുന്നു. പഞ്ചായത്ത് മെന്പര്‍ കൂടിയായിരുന്നു മഞ്ജു. മഞ്ജുവിന്‍റെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് നിലവിലുള്ളത്. പോലീസിന്‍റെ രഹസ്യന്വേഷണ വിഭാഗമാണ് മഞ്ജുവിനെകുറിച്ച് അന്വേഷണം നടത്തിയത്. ഇക്കാര്യങ്ങള്‍ എല്ലാം പരിശോധിച്ച ശേഷമാണ് അനുമതി നിഷേധിച്ചത്.
അതേസമയം മലകയറാനുള്ള യുവതിയുടെ നീക്കത്തിനെതിരെ പമ്പയില്‍ പ്രതിഷേധം തുടരുകയാണ് എന്നാണ് വിവരം. നടപന്തലിലാണ് ഒരു കൂട്ടം ആളുകള്‍
പ്രതിഷേധിക്കുന്നത്. മരക്കൂട്ടത്തും സന്നിധാനത്തും പ്രതിഷേധക്കാര്‍ തടിച്ചുക്കൂടിയിരിക്കുന്നു. 1000 തോളം പ്രതിഷേധക്കാരാണ് ഇപ്പോള്‍ അവിടെ കൂടിയിരിക്കുന്നത്. വലിയ പ്രതിഷേധം ഉണ്ടാകാനുളള സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തില്‍ നിന്നും പിന്നോട്ട് ഇല്ല എന്നും സമരക്കാര്‍ അറിയിച്ചത്.
Post Your Comments