MollywoodLatest NewsNews

രാജ്യത്ത് സ്ത്രീ സംരക്ഷണത്തിന് പ്രത്യേക ഉടമ്ബടികളുണ്ടാകണം: രവീണ ടണ്ടന്‍ സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി സംഘടനാ രൂപീകരണവുമായി നടി രവീണ ടണ്ടൻ

മീടൂ വിവാദത്തിൽ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി രവീണ ടണ്ഠൻ

മീടൂ വിവാദത്തിൽ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി രവീണ ടണ്ഠൻ. സ്ത്രീ സുരക്ഷക്കായി രാജ്യത്ത് പ്രത്യേക ഉടമ്പടികൾ ഉണ്ടാകണം എന്ന് അവർ പറയുന്നു. ബോളിവുഡിലെ ലൈംഗിക ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. രേണുക ഷഹാനെ, അമോല്‍ ഗുപ്ത, തപ്‌സി പന്നു എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട ഇത്തരം അതിക്രമങ്ങല്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന കമ്മറ്റി രൂപീകരിക്കാന്‍ രവീണ അംഗമായ സംഘടന തീരുമാനിച്ചതായും താരം അറിയിച്ചു.

സിനിമാമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷാ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സംഘടനാ തുടങ്ങുന്നത്. ഉടന്‍ തന്നെ ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി മീറ്റിംഗ് സംഘടിപ്പിക്കും. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമണങ്ങൾക്ക് എതിരെ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന ഈ മീറ്റിംഗിൽ തീരുമാനിക്കും. തങ്ങളെ അപമാനിക്കുന്നവർക്കെതിരെ പെൺകുട്ടികൾ ധൈര്യമായി മുന്നോട്ട് വരണം എന്ന് അവർ പറഞ്ഞു.

മീടൂ വെളിപ്പെടുത്തലുകൾ ബോളിവുഡിൽ വൻ മാറ്റങ്ങൾക്ക് ആണ് വഴി ഒരുക്കുന്നത്. അക്ഷയ് കുമാർ, ആമിർ എന്നിവർ ആരോപണ വിധേയരായ സംവിധായകരെ മാറ്റി നിർത്തിയതും, അനുരാഗ് കശ്യപ് തന്റെ പ്രൊഡക്ഷൻ കമ്പനി അടച്ചു പൂട്ടിയതും ഇതിന്റെ ഭാഗം ആണ്.

shortlink

Post Your Comments


Back to top button