പമ്പ: ശബരിമല കയറാൻ വന്ന യുവതിക്ക് പോലീസ് യൂണിഫോം നൽകിയെന്ന ആരോപണം തള്ളി ഐജി എസ്.ശ്രീജിത്ത് രംഗത്ത് . മലകയറാൻ വന്ന രഹന ഫാത്തിമ എന്ന യുവതി പമ്പയിൽ എത്തി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. അവർക്ക് സേഫ്റ്റി ജാക്കറ്റും ഹെൽമറ്റും മാത്രമാണ് നൽകിയത്. ഇത് സുരക്ഷയുടെ ഭാഗമാണ്. ജില്ലാ ഭരണകൂടത്തോടെ രഹന എന്ന സ്ത്രീ സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തി.
വിശ്വാസികൾക്ക് കോടതി വിധിയുള്ളപ്പോൾ സംരക്ഷണം നൽകാൻ പോലീസ് ബാധ്യസ്ഥരാണ്. ഇനിയും യുവതികൾ വന്നാൽ പോലീസ് സംരക്ഷണം നൽകും. ഇന്ന് നടപ്പന്തൽ വരെ എത്തിയ രഹനയും കവിതയും തിരിച്ചുപോന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിൽ യുവതികൾ പ്രവേശിച്ചാൽ നടയടയ്ക്കുമെന്ന് തന്ത്രി മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് ഇതിലൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ഇനിയുള്ള നടപടികൾ കൂടിയാലോചനകൾക്ക് ശേഷമേ ഉണ്ടാകൂ എന്നും ഐജി കൂട്ടിച്ചേർത്തു.
Post Your Comments