നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ വിവരങ്ങള്‍ അപേക്ഷകന് കൈമാറണമെന്ന് നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയോട് കേന്ദ്രവിവരാവകാശ കമ്മീഷന്‍. നേതാജി സുഭാഷ് ചന്ദ്രബോസ് ജീവനോടെയിരിക്കുന്നോ അതേ മരിച്ചോ എന്ന് വിവരാവകാശപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ അപേക്ഷകന്‍ കേന്ദ്രവിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
2015 ലും 16 ലും പ്രധാനമന്ത്രി നരേന്ദ്രമോദി നേതാജിയുടെ ജന്‍മദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതെന്തിനാണെന്ന് വ്യക്തമാക്കണമെന്നും വിവരാവകാശ പ്രവര്‍ത്തകനായ അവ്ദേശ് കുമാര്‍ ചതുര്‍വേദി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ആധികാരികമായ മറുപടി ലഭിക്കാതെ വന്നപ്പോഴാണ് ഇദ്ദേഹം കേന്ദ്രവിവരാവകാശ കമ്മീഷനെ സമീപിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത് സാംസ്‌കാരിക മന്ത്രാലയമായതിനാല്‍ അപേക്ഷ അവിടേക്ക് കൈമാറിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. നേതാജിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൃത്യമായി സൂക്ഷിക്കാനായി നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചതായി മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മത്തുര്‍ പറഞ്ഞു. ഇതുപ്രകാരം അപേക്ഷകന്റെ അന്വേഷണത്തിന് 15 ദിവസത്തിനകം കൃത്യമായ ഉത്തരം നല്‍കാന്‍ നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
1942 ല്‍ ജപ്പാന്റെ സഹായത്തോടെ ബ്രിട്ടീഷുകാരെ നേരിടാന്‍ ഇന്ത്യന്‍ നാഷനല്‍ ആര്‍മി സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധനത്തില്‍ ഇതുവരെ ഒദ്യോഗികമായ വിശദീകരണം ഉണ്ടായിട്ടില്ല. വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് പരക്കെ വിശ്വസിക്കുന്നത
Post Your Comments