പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അവരെ പുലിയും പിടിക്കും പുരുഷനും പിടിക്കുമെന്ന് പ്രയാര്‍ പറഞ്ഞു. യുവതി പ്രവേശനം അനുവദിച്ചാല്‍ ഞാന്‍ ഇനി മുതല്‍ ശബരിമലയില്‍ പോകില്ലെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്ത്രീപ്രവേശനം സംബന്ധിച്ച് എതിര് പ്രചരണങ്ങളെ പ്രതിരോധിക്കുവാന്‍ സിപിഎം ശ്രമിക്കുകയാണ്. വര്‍ഗ ബഹുജന സംഘടനകളിലൂടെ പ്രതിഷേധം ശക്തമാക്കുവാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ചു തീരുമാനം ഉണ്ടായിരിക്കുന്നത്.
Post Your Comments