വീട് വിട്ട് നിന്നാലും വീട്ടില്‍ നിന്നാലുമെല്ലാം അച്ചാറിനോട് ഒരടുപ്പം കാണിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും. ഏത് ഭക്ഷണത്തിനും ഒപ്പം നല്ല അസല്‍ കോമ്പിനേഷന്‍ ആണ് അച്ചാര്‍. കപ്പയ്ക്കും ചോറിനും ചപ്പാത്തിക്കും ഉപ്പുമാവിനും അങ്ങനെ എന്നതിനൊപ്പവും നമ്മുടെ അച്ചാര്‍ കൂട്ടുകൂടും. കൂടാതെ പഴക്കം കൂടും തോറും രുചിയും വര്‍ദ്ധിക്കും. അതു കൊണ്ടാവാം എത്ര ദൂരെ പോയാലും പെട്ടിയില്‍ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഇത്തിരി അച്ചാര്‍ കൂടെ പൊതിഞ്ഞെടുക്കാന്‍ പലര്‍ക്കുമൊരു തിടുക്കം.
എന്നാല്‍ പല തെറ്റിദ്ധാരണകള്‍ കൊണ്ടും പലരും അച്ചാറിനെ ഒരല്പം അകറ്റി നിര്‍ത്താറുണ്ട്. ഇനി നമുക്കാശ്വസിക്കാം. അച്ചാറില്‍ അടങ്ങിയിരിക്കുന്ന അമിത എണ്ണയും ഉപ്പും ആരോഗ്യത്തിനു ഹാനികരമാണെന്ന ചിന്ത അച്ചാറിനോട് അടുപ്പം കാണിക്കാന്‍ പലരെയും വിലക്കുന്നുണ്ട്. പക്ഷെ സത്യമെന്തെന്നാല്‍ ഉദരത്തിലെ നല്ല ബാക്ടീരിയയ്ക്ക് ഉപ്പും എണ്ണയും ആവശ്യമാണ്. കൂടാതെ എണ്ണ ഹൃദയാരോഗ്യത്തിനു നല്ലതല്ല എന്ന് പറയുന്നവരോട് കൊഴുപ്പോ എണ്ണയോ നിയന്ത്രണവിധേയമായി ഉപയോഗിച്ചതുകൊണ്ട് ഹൃദയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. അച്ചാറില്‍ സോഡിയം കൂടുതലുള്ളതിനാല്‍ വയറിലെ അര്‍ബുദത്തിന് കാരണമാകുമെന്നും ഉപ്പ് രക്തസമ്മര്‍ദം കൂട്ടും എന്നും വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, പായ്ക്കറ്റിലുള്ളതും പ്രോസസ് ചെയ്തതുമായ ഭക്ഷണം ഇവയെല്ലാമാണ് ബിപി വരുത്തുന്നത്.
അച്ചാറില്‍ ആരോഗ്യകരമായ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ ചിലയിനം അര്‍ബുദങ്ങളെ തടയുവാന്‍ ഇത് സഹായിക്കുകയും കൂടാതെ മാങ്ങ, നെല്ലിക്ക, ഇഞ്ചി, നാരങ്ങ ഇവയിലെ പോഷകങ്ങള്‍ അതേപടി നിലനിര്‍ത്തുകയും ചെയ്യുന്നു. ജീവകം സി, എ എന്നിവയും അച്ചാറില്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്നതിനൊടൊപ്പം വിനാഗിരി ചേര്‍ത്ത അച്ചാറുകള്‍ ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രാതലിനൊടെപ്പം നാരങ്ങയോ ഇഞ്ചിയോ അച്ചാറുകള്‍ തൊട്ടു കൂട്ടിയാല്‍ മോര്‍ണിങ് സിക്ക്‌നെസ്, ഓക്കാനം എന്നിവ തടയാന്‍ സാധിക്കു. ഇനിയും അച്ചാര്‍ അനാരോഗ്യകരമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ധൈര്യമായി നമുക്ക് തിരിച്ചു പറയാം. അച്ചാര്‍ ധാതുക്കളുടെയും ജീവകങ്ങളുടെയും നല്ല ബാക്ടീരിയകളുടെയും കലവറയാണ് എന്ന് ദിവസവും ഒന്നോ രണ്ടോ ടീസ്പൂണ്‍ അച്ചാര്‍ കഴിക്കുന്നത് വിളര്‍ച്ച, ബ്ലോട്ടിങ്, ജീവകം ഡി, ബി 12 എന്നിവയുടെ അഭാവം ഇവ തടയാന്‍ സഹായിക്കു. ഇത്ര നല്ല അച്ചാറിനെ.. വെറുതെ ഇത്ര കാലം സംശയിച്ചു.
Post Your Comments