KeralaLatest News

എംസി റോഡില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂവാറ്റുപുഴ: എംസി റോഡില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു എംസി റോഡില്‍ മാറാടിയില്‍ കമ്പികയറ്റിപ്പോയ ലോറിക്ക് പിന്നില്‍ കാറിടിച്ച് കോട്ടയം വെളിയന്നൂര്‍ തുറക്കിയില്‍ സുബിന്‍ അബ്രഹാം (34), കൂത്താട്ടുകുളം കലയന്താനിക്കല്‍ ജിജി മാത്യു (52) എന്നിവര്‍ മരിച്ചത്.

ലോറിയില്‍ നിന്നും പിന്നിലേയ്ക്ക് നീണ്ടിരിക്കുന്ന കമ്പി കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഇരുവരുടെയും ശരീരത്ത് കയറുകയായിരുന്നു. കനത്ത മഴ കാരണം ലോറിയില്‍ പിന്നിലേക്ക് നീണ്ടുനിന്ന കമ്പി കാണാന്‍ കഴിയാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button