Latest NewsKerala

അറബിക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കും; ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : അറബിക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടർന്ന് കേരളത്തിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നാളെ മുതൽ തീവ്രമായ മഴയും മറ്റെന്നാൾ മുതൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ 21 സെന്റിമീറ്ററിലേറെ പെയ്യുന്നതാണ് അതിതീവ്രമഴ. ഞായറാഴ്ച അതിതീവ്രമഴയ്ക്കു സാധ്യതയുള്ള ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഇന്നു മുതൽ ശനി വരെയും തൃശൂരിലും പാലക്കാടും ശനിയാഴ്ചയും പത്തനംതിട്ടയിൽ ഞായറാഴ്ചയും കനത്ത മഴയുടെ (12 സെന്റിമീറ്ററിനു മുകളിൽ) മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button