Specials

ലോകം അന്താരാഷ്ട്ര അഹിംസാ ദിനമാക്കുന്ന ഗാന്ധി ജയന്തി

മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി ജനിച്ചത് 1869 ഒക്ടോബർ 2 നാ ആണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ‘രാഷ്ട്രപിതാവ്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

ലോകം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ഒക്ടോബർ 2 ആചരിക്കുന്നത്. ശുചിത്വ – ലഹരി വിരുദ്ധ പരിപാടികളോടെയാണ് രാജ്യം ഗാന്ധി ജയന്തി കൊണ്ടാടുന്നത്. ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന നിരവധി പ്രശ്നങ്ങളിലൂടെ രാജ്യം കടന്നുപോകവെയാണ് ഒരു ഗാന്ധി ജയന്തി ദിനം കൂടി എത്തുന്നത്. അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സഹചര്യം, കല്‍ബുര്‍ഗി മുതല്‍ ഗൌരി ലങ്കേഷ് വരെയുള്ള എതിര്‍ സ്വരങ്ങളെ തോക്കിനിരയാക്കുന്ന നേരം.

ഭക്ഷണശീലം, തൊഴില്‍, വിശ്വാസമടക്കമുള്ള വ്യക്തി സ്വാതന്ത്രത്തിന് സര്ക്കാരിന്റെ തന്നെ വിലക്കും നിയന്ത്രണവും. ചുരുക്കത്തില്‍ നാനാത്വത്തില്‍ ഏകത്വം കാതലാക്കിയ ജനാധിപത്യ രാജ്യത്തെ ജനാധിപത്യവും, മതേതരത്വവും ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിനം.

1948 ജനുവരി 30ന് ഒരു പ്രാര്‍ത്ഥനാ യോഗത്തിനിടയില്‍ ഗാന്ധിജിയെ വെടിയുണ്ടക്കിരയാക്കിയ നാഥുറാം ഗോഡ്സെയെ മഹത്വ വല്ക്കരിക്കുന്ന സര്ക്കാരാണ് ഇന്ത്യഭരിക്കുന്നതെന്ന വിമര്ശവും ശക്തമാണ്. രാജ്യത്തിനകത്ത് ഇത്തരം നീക്കങ്ങള്‍ തുടരവെ, ഐക്യ രാഷ്ട്ര സഭയും ലോകമെന്പാടും ഈ ദിനം അസിഹിംസ ദിനമായി ആചരിക്കുന്നത് ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുന്നതിന്റെ തെളിവുകളാണ്.

shortlink

Related Articles

Post Your Comments


Back to top button