Specials

ഭഗത് സിംഗ് സജീവ വിപ്ലവത്തിലേക്ക് എത്തിയതിനെ കുറിച്ചറിയാം

ഇന്ത്യന്‍ സ്വന്തന്ത്ര സമര സെനനികളില്‍ പ്രധാനി ധീര വിപ്ലവകാരിയായ ഭഗത് സിംഗിന്റെ ജീവിതത്തെ കുറിച്ചും അദ്ദേഹം സജീവ വിപ്ലവത്തില്‍ എത്തിയതിനെ കുറിച്ചും അറിയാം. 1907 സെപ്തംമ്പർ 27ന് പഞ്ചാബിലെ ലയൽപൂർ ജില്ലയിലെ ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിലായിരുന്നു ജനനം. തന്റെ ഗ്രാ‍മത്തിലെ വിദ്യാലയത്തിൽ അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൽ ചേർന്നു. ശേഷം 1920 – ൽ തന്‍റെ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി ഇന്ത്യന്‍ സ്വതന്ത്ര സമര പോരാട്ടത്തിലേക്ക് കാലെടുത്തുവെച്ചു. കൂടാതെ നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ച് നാഷണൽ കോളേജിൽ ചേർന്നു.

bhagath singh

1924-ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ “ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും” എന്നായിരുന്നു. ശേഷം മാതാപിതാക്കളുടെ നിർബന്ധത്തിൽ നിന്നും രക്ഷപ്പെടുവാന്‍വീടു വിട്ടു കാൺപൂരിലേക്കു പോയി. അവിടെ പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയിൽ ജോലിക്കു ചേർന്നു, ഒഴിവു സമയങ്ങളിൽ വിപ്ലവ സാഹിത്യ പഠനവും തുടങ്ങി.

ഈ വേളയിലാണ് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ അംഗമായത്. ഇതിലൂടെ പ്രധാന സംഘാടകനായിരുന്ന ചന്ദ്രശേഖർ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് സാധിച്ചു. 1925 – ൽ ലാഹോറിലേക്ക് തിരിച്ചു പോയ ഭഗത് സിംഗ് 1926 – ൽ കുറച്ചു സഹപ്രവർത്തകരോടൊപ്പം നൌജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവസംഘടന രൂപവത്കരിക്കുകയും സോഹൻസിംഗ് ജോഷുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അതു വഴി വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി കീർത്തി എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു പഞ്ചാബി ഭാഷയിൽ. അതിനടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി.

bhagath

വിദ്രോഹി എന്ന അപരനാമത്തിലാണ് ഭഗത് സിംഗ് ലേഖനമെഴുതിയിരുന്നു. 1927 – ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി. 1928ല്‍ ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. ശേഷം അദ്ദേഹം ആദ്യം സംഘടനയുടെ പേരു ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റുകയായിരുന്നു. 1930 – ൽ ചന്ദ്രശേഖർ ആസാദ് വെടിയേറ്റ് മരിച്ചു, അതോടെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ തകരുകയും ചെയ്തു.

bhagath singh

1928-ൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുന്നതിനായി സർ ജോൺ സൈമണിന്റെ ചുമതലയിൽ സൈമൺ കമ്മീഷൻ രൂപവത്കരിച്ചു. ഇന്ത്യൻ പ്രധിനിധികൾ ആരും തന്നെ ഉണ്ടാകാത്തതിനാല്‍ 1928 ഒക്ടോബർ 30 -ന് ലാഹോറിൽ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ ളരെ സമാധാനപരമായി ഒരു പ്രതിഷേധപ്രകടനം നടന്നു. പോലീസ് മേധാവി സ്കോട്ടിന്റെ നേതൃത്വത്തിൽ പോലീസ് പ്രകടനക്കാരെ നിഷ്ഠൂരമായി ലാത്തിച്ചാർജ് ചെയ്തു. ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിച്ചു. സംഭവം നേരില്‍ കണ്ട ഭഗത് സിംഗ് സ്കോട്ടിനോട് ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു. രാജ്‌ഗുരു, സുഖ്‌ദേവ് എന്നീ സഹപ്രവർത്തകരോടൊപ്പം സ്കോട്ടിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ . പി സൗണ്ടേർസ് എന്ന പോലീസുദ്യോഗസ്ഥന്‍ അബദ്ധവശാൽ കൊല്ലപെട്ടതോടെ ഭഗത് സിംഗ് ലാഹോർ വിട്ടു.

Bhagath-Singh-min

1928 – ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ വൈസ്രോയി തീരുമാനിച്ചത്തില്‍ രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു.1929 ഏപ്രിൽ 8 – ന് ഭഗത് സിംഗും , ബി.കെ ദത്തും സഭയിൽ ബോംബെറിയുകയും ഈങ്ക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ) എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്ത് ശേഷം വർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തില്ല

ജയിലില്‍ കഴിയുന്ന വേളയില്‍ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു,63 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കു ബ്രിട്ടീഷ് സർക്കാർ വഴങ്ങി. വിചാരണകൾക്കൊടുവിൽ ലാഹോർ ഗൂഡാലോചനയ്കും ജെ. പി സൗണ്ടേർസിന്റെ വധത്തിന്റെയും പേരിൽ ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നിവർക്കു വധശിക്ഷ വിധിക്കുകയും , 1931 മാർച്ച് 23 ന് അവർ തൂക്കിലേറ്റപ്പെടുകയും ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button