ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര സമര സേനാനികളിൽ ഒരാളാണ് ഭഗത് സിംഗ്.ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായാണ് അദ്ദേഹം അറിയപ്പടുന്നത്. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധ പോരാട്ടത്തിനു മുൻഗണന നൽകിയതിനാൽ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും വിശേഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ ചുവടെ ചേർക്കുന്നു
ഭഗത് സിംഗിന്റെ ജീവിതവും മറ്റു സംഭവങ്ങളും ; നാഴികക്കല്ലുകൾ
1907— സെപ്റ്റംബർ 8-ജനനം
1915— ഒന്നാം ലാഹോർ ഗൂഢലോചനക്കേസ്സ്
1916—ഭഗത് സിംഗ് ഡി.എ.വി.ഹൈസ്ക്കൂലിൽ
1917—കർത്താർസിംഗ് രക്തസാക്ഷി ആകുന്നു.
1919—ജാലിയൻ വാലാബാഗ്
1920—ഭഗത് സിംഗ് നിസ്ഷരണ പ്രസ്ഥാന്ത്തിലെ ബാലഭടൻ
1922— ചൌരിചൌരാ സംഭവം. ഭഗത് സിംഗ് ലാഹോർ നാഷണൽ കോളേജിൽ
1923— ‘ഹ്രാ’ രൂപവൽക്കരണം.ഭഗത് സിംഗ് കാൻപൂരിൽ
1924— ഭഗത് സിംഗ് വിപ്ലവത്തിലേക്ക് .
1925— കാക്കോരി ഗൂഢാലോചന കേസ്സ്
1926— നൗവ് ജവാൻ ഭാരത് സഭ.ഭഗത് സിംഗ് അറസ്റ്റിൽ
1927—രാം പ്രസാദ് ബിസ്മിലും കൂട്ടരും തൂക്കിലേറുന്നു.
1928— ഡല്‍ഹി സമ്മേളനം
1929— കേന്ദ്രനിയമസഭയിൽ ബോംബേറ്. രണ്ടാം ലാഹോർ ഗൂഢാലോചന കേസ്സ്.ജയിൽ നിരാഹാര സമരം.
1930— വധശിക്ഷ വിധിക്കപ്പെടുന്നു. പ്രിവികൗൺസിലിൽ അപ്പീൽ.
1931— ആസാദ് രക്തസാക്ഷിയാകുന്നു. ഗാന്ധി-ഇർവ്വിൻ കരാർ. മാർച്ച് 23-ഭഗത് സിംഗും സഖാക്കളും രക്തസാക്ഷികളായി.
Post Your Comments