തിരുവമ്പാടി: ഇന്ധനവില വർദ്ധനവിൽ രാജ്യവ്യപകമായി കേന്ദ്രത്തിനെതിരെ പ്രതിഷേധം സമരം ശക്തമാക്കിയ സാഹചര്യത്തിൽ പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടിയും രംഗത്ത്. വില വർധനവിനെതിരെ പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത ദേശീയ ഹർത്താലിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധ പ്രകടനം നടത്തുകയാണ് തിരുവമ്പാടി വെൽഫെയർ പാർട്ടി.
വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു.
പ്രതിഷേധപ്രകടനത്തിന് നിരവധി പാർട്ടി നേതാക്കൾ നേതൃത്വം നൽകി. സമരത്തിനിടെ ഇന്നും പെട്രോളിന് വില വർദ്ധിച്ചിരുന്നു.
Read also:വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തും: അമിത് ഷാ
തിരുവനന്തപുരത്ത് പെട്രോള്‍ വില 84.05 രൂപയും ഡീസല്‍ വില 77.99 രൂപയുമാണ്. പെട്രോളിന് 82.72 രൂപയും ഡീസലിന് 76. 73 രൂപയുമാണ് കൊച്ചിയില്‍. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഇന്ധന വില.
Post Your Comments