Health & Fitness

പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ചില ഭക്ഷ്യപദാർത്ഥങ്ങൾ

ഇക്കാലത്ത് അനേകം ആളുകൾക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് വന്ധ്യത. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടാവാത്തവര്‍ നിരവധിയാണ്. പിന്നീട് ചികിത്സയും മറ്റുമായി വര്‍ഷങ്ങളോളം അതിനു പുറകിലായിരിക്കും. വന്ധ്യത ഇന്നത്തെ കാലത്ത് സ്ത്രീയ്ക്കും പുരുഷനും വെല്ലുവിളിയാണ്. അതിന്റെ പ്രധാനകാരണക്കാരനാണ് ഇന്നത്തെ ഭക്ഷണരീതി.

കൃത്യമായി ഭക്ഷണം കഴിച്ചാൽ വന്ധ്യത ഒരു പരിധിവരെ ഒഴിവാക്കാം. അങ്ങനെയെങ്കിൽ പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ചില ഭക്ഷ്യപദാർത്ഥങ്ങൾ പരിചയപ്പെടാം.

  • ലെെം​ഗിക ശക്തി വർദ്ധിപ്പിക്കാൻ പുരുഷന്മാര്‍ നട്സ് കഴിക്കാന്‍ ശ്രമിക്കുക. കാരണം നട്സ് ദിവസവും കഴിക്കുന്നത് വന്ധ്യത മാറി ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്.
  • ചുവന്ന മുളക് കഴിക്കുന്നതും ലെെം​ഗിക ശക്തി കൂട്ടാനും ബീജത്തിന്റെ എണ്ണം വര്‍ദ്ധിക്കാനും സഹായിക്കുന്നു. രക്തയോട്ടം കൂട്ടാനും ചുവന്ന മുളക് ​നല്ലതാണ്.
  • പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഇത് ചുട്ടു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. വെളുത്തുളളി നുറുക്കി തേനിലിട്ടു വച്ച് ഇതില്‍ നിന്നും ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കാം.
  • ഈന്തപ്പഴം പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതി ദത്ത ഒറ്റമൂലിയാണ്. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. ഇത് തലേന്ന് രാത്രി ആട്ടിന്‍ പാലില്‍ ഇട്ടു കുതിര്‍ത്തി രാവിലെ ഈ പാലില്‍ ചേര്‍ത്തരച്ചു കഴിക്കുന്നത് ഗുണം ചെയ്യും.
  • ലെെം​ഗിക ശക്തി കൂട്ടുന്നതില്‍ ഏലയ്ക്കയുടെ പങ്ക് ചെറുതല്ല. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏലയ്ക്ക ​ഗുണം ചെയ്യും. ചായയുടെ കൂടെയോ വെള്ളത്തിന്റെ കൂടെയോ ഏലയ്ക്ക ചതച്ചിട്ട് കുടിക്കുന്നത് നല്ലതാണ്.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button