ഗോരഖ്പൂര്‍: പെണ്‍കുട്ടികള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടു വന്ന് വിവാഹം ചെയ്യാന്‍ ആണ്‍കുട്ടികളെ സഹായിക്കുമെന്ന് ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ ഗാട്ട്കോപ്പര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം ഖദം ആണ് വിവാദ പ്രസ്താവന നടത്തിയത്. ഗോകുലാഷ്ടമി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് എംഎല്‍എ യുവാക്കള്‍ക്ക് ഇത്തരത്തിലൊരു വാഗ്ദാനം ചെയ്തത്. പെണ്‍കുട്ടി നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ ഞാന്‍ നൂറ് ശതമാനം നിങ്ങളെ സഹായിച്ചിരിക്കും.
അതിന് ആദ്യം നിങ്ങളുടെ മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് രാം ഖദം അവിടെ കൂടിയിരുന്ന ജനങ്ങളോട് ചോദിച്ചു. എന്നാല്‍, ആരും മറുപടി ഒന്നും പറയാതിരുന്നതിനാല്‍ രാം തന്നെ പറഞ്ഞു. ആ പെണ്‍കുട്ടിക്ക് സമ്മതം ഇല്ലെങ്കിലും തട്ടിക്കൊണ്ട് വന്നും പ്രണയാഭ്യര്‍ഥന നടത്തി ആണ്‍കുട്ടിക്ക് വിവാഹം ചെയ്ത് നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. ബേട്ടി ബച്ചാവോ ബേട്ടി പദ്ധാവോ എന്ന മുദ്രാവാക്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.
Read Also: മീശ നോവലിനെതിരായ ഹര്‍ജി : സുപ്രധാന വിധി ഇന്ന്
എന്നാല്‍ ഒരു ബിജെപി എംഎല്‍എ തന്നെ ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയതിനെതിരെ നിരവധി പ്രതിഷേധങ്ങളാണുയര്ന്നിരിക്കുന്നത്. ബിജെപിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കൂ എന്ന് പറയേണ്ടി വരികയാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന് പ്രതികരിച്ചു. ഇത്തരത്തിലുള്ള ആവശ്യത്തിന് തന്നെ വിളിച്ചാ മതിയെന്ന് പറഞ്ഞ് എംഎല്‍എ ഫോണ്‍ നമ്പറും കൊടുത്തു. അതേസമയം തന്റെ പ്രസംഗത്തെ വളച്ചൊടിച്ചതാണെന്ന് എംഎല്‍എ വിശദീകരണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments