Latest NewsFunny & Weird

നായ്ക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന രാജ്യങ്ങളെ കുറിച്ചറിയാം

വിവാഹങ്ങള്‍ ലോകത്ത് എല്ലായിടത്തും ഒരാചാരമാണ്. ഒരു വിവാഹത്തില്‍ പോലും പങ്കെടുക്കാത്തവര്‍ ഇല്ലെന്നു തന്നെ പറയാം. രസകരമായ നിരവധി വിവാഹാഘോഷങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ നായ്ക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന രാജ്യങ്ങളും ഒട്ടനവധിയാണ്. എന്തിനേറെ പറയുന്നു നമ്മുടെ ഇന്ത്യയില്‍ തന്നെ അത്തരം ചടങ്ങുകള്‍ നടന്നു. ഇന്തോനേഷ്യ, പെറു, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും നായക്കളെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. അറിയാം രസകരമായ ആ വിവാഹങ്ങളെ കുറിച്ച.

marriage

ഇന്ത്യയിലെ പവാര വില്ലേജിലാണ് 5000 പേര്‍ പങ്കെടുത്ത നായ്ക്കളുടെ വിവാഹം നടന്നത്. ഡിജെയും മറ്റുമുണ്ടായിരുന്ന തകര്‍പ്പന്‍ കല്ല്യാണമായിരുന്നു ഇത്. ബസന്തി ത്രിപാഠി, ജുഗ് ബഹദൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള നായ്ക്കള്‍ തമ്മിലായിരുന്നു വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് വരനും വധുവും ഒരുമിച്ച കാറില്‍ പോകുന്ന പതിവ് ചടങ്ങും ഇതിലും ഉണ്ടായിരുന്നു.

dog marriage

ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡ് നേടിയ വിവാഹമാണ് ന്യൂയോര്‍ക്കില്‍ നടന്നത്. ഏറ്റവും ആഡംബരമായ പെറ്റ് വിവാഹത്തിനാണ് ഗിന്നസ് ബുക്കില്‍ ഇത് ഇടം നേടിയത്.  രണ്ട് അലാസ്‌കന്‍ മലാമ്യൂട്ട് ഇനത്തില്‍പ്പെട്ട നായ്ക്കളാണ് ഇന്തോനേഷ്യയില്‍ കല്ല്യാണം കഴിച്ചത്. വധുവായ യിപ്പ വെള്ള ഫ്രോക്കും ആഭരണങ്ങളും ധരിച്ചാണ് വിവാഹത്തിനായ് ഒരുങ്ങിയത്. നായ്ക്കളെ പരിശീലിപ്പിക്കുന്നയാളാണ് ഇവരുടെ കല്ല്യാണം നടത്തി കൊടുത്തത്.

ALSO READ:‘ഈ ദൗത്യത്തിനായിരിക്കണം ദൈവം എന്നെ ഭൂമിയിലേക്കയച്ചത്’: മരിച്ചു പോയ അനിയൻ ക്ഷണിച്ച വിവാഹം നൊമ്പരമാകുമ്പോൾ ( വീഡിയോ)

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനോടൊപ്പമാണ് പെറുവിലെ ജനങ്ങള്‍ നായ്ക്കളുടെ കല്ല്യാണം നടത്തുന്നത്. ഇതേ രീതിയിലുള്ള നിരവധി വിവാഹങ്ങളാണ് ഫെബ്രുവരി 14ന് ഇവിടെ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button