ശ്രീനഗര്‍: വീണ്ടും ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജമ്മു കാഷ്മീരിലെ അനന്ദ്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുറിച്ച് സുരക്ഷാസേനയ്ക്ക് ലഭിച്ച് രഹസ്യ സൂചനയെ തുടര്‍ന്നാണ് സേന പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയത്.
Also Read : ഒരു ഭീകരനെ കൂടി കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം
ഈ സമയം ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നു സേന തിരിച്ചടിക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായി അനന്ദ്നാഗില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചത്.
Post Your Comments