തിരുവനന്തപുരം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയവരുടെ കണക്കുകളിൽ പിശക് സംഭവിക്കുന്നതായി പരാതി. ഇതിൽ കോതമംഗലം മാർ അത്താനിയോസ് കോളേജ് അസോസിയേഷൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയവരുടെ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസാണ് ഫെയ്സ്ബുക്ക് വഴി പുറത്തു വിട്ടത്.
എന്നാൽ ഇതിൽ കോളേജ് അസോസിയേഷൻ ഒരു ലക്ഷം രൂപ നൽകിയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പത്ത് ലക്ഷം രൂപ ചെക്കായാണ് അവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.കണക്കുകളിലെ പിഴ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ വിശദവിവരങ്ങൾ ഫെയ്സ്ബുക്ക് വഴി തന്നെ വെളിപ്പെടുത്തി.
തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റ് തിരുത്തി വീണ്ടും പോസ്റ്റ് ചെയ്തത്.സർവ്വതും നഷ്ടമായവരെ സഹായിക്കാൻ കോടികൾ സഹായമായി എത്തുന്ന ദുരിതാശ്വാസ നിധിയിലെ കണക്കുകൾക്ക് വ്യക്തത വേണമെന്ന ആവശ്യവും വ്യാപകമായി ഉയരുകയാണ്.
Post Your Comments