തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം മുഴുവന്‍ കരകയറുന്നതിനു മുമ്പാണ് അടുത്ത മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തുന്നത്.
Also Read : ആറു ജില്ലകളില്‍ ശക്തമായ കാറ്റ് വീശും; വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെ തേടി പോലീസ്
കനത്ത മഴയെ തുടര്‍ന്ന് കടുത്ത വെല്ലുവിളിയായിരുന്നു കേരളം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിട്ടുകൊണ്ടിരുന്നത്. കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം വന്നെങ്കിലും തുടര്‍ച്ചയായി ദുരിതങ്ങള്‍ വേട്ടയാടുന്ന കഥയാണ് പുറത്ത് വരുന്നത്.
Post Your Comments