KeralaLatest News

ആളെക്കൊല്ലിയെന്ന ചീത്തപ്പേര് ഈ പ്രളയത്തോടെ ടിപ്പറുകൾക്കും ടോറസുകൾക്കുംപോയിക്കിട്ടി: കുട്ടനാട്ടിൽ ഏറെ പേരെ രക്ഷിച്ചത് ഇതിൽ

കാലങ്ങളായി ‘ആളെക്കൊല്ലി’ എന്ന ചീത്തപ്പേരിന് ഉടമയാണ് ടോറസ് ലോറികളും ടിപ്പര്‍ ലോറികളും. നിരവധി ബൈക്ക് യാത്രക്കാരുടെ ജീവനെടുത്ത വണ്ടി. ഒരുപക്ഷെ കേരളത്തിലെ ജനങ്ങൾ ഏറ്റവും വെറുക്കുന്നത് ഈ വണ്ടിയാവും. എന്നാല്‍ രൂക്ഷമായ ഈ പ്രളയ കാലത്ത് ആ ധാരണ ഈ വാഹനങ്ങള്‍ തിരുത്തിയിരിക്കുന്നു. തങ്ങളുടെയുള്ളിലും മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.

പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാതിവഴിക്ക് പരാജയപ്പെടുമ്പോള്‍ രക്ഷകനാകുന്നത് ടോറസുകളും ടിപ്പറുകളുമാണ്. രക്ഷാദൗത്യവുമായി വെള്ളക്കെട്ടുകള്‍ക്ക് മുകളിലൂടെ അനായാസേനെ കുതിക്കുകയാണ് ടോറസുകള്‍. വാഹനത്തിന്‍റെ ഉയരവും ഉയര്‍ന്നു നില്‍ക്കുന്ന സൈലന്‍സറുകളുമാണ് ടോറസ് ലോറികളെ വെള്ളക്കെട്ടുകളില്‍ അജയ്യനാക്കുന്നത്. 10 ചക്രങ്ങളുള്ള ടോറസുകള്‍ ചെളിയില്‍ തെന്നുകയുമില്ല.

ചില ഇടയങ്ങളില്‍ 12 വീലുകളുള്ള ടോറസുകളും സേവനം നടത്തുന്നുണ്ട്.കുട്ടനാട്ടിൽ ഏറ്റവും കൂടുതൽ രക്ഷാ പ്രവർത്തനം നടതിയത് ഇത്തരം ലോറികളിലാണ്. അഞ്ഞൂറോളം ടോറസുകളാണ് പ്രളയബാധിത മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളെ രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നതിനും ഭക്ഷണവും സന്നദ്ധപ്രവര്‍ത്തകരെയും രക്ഷാസേനയെയുമൊക്കെ എത്തിക്കുന്നതിനും ടോറസുകളാണ് ഉപയോഗിക്കുന്നത്.

നാടാകെ വിഴുങ്ങിയ പ്രളയത്തെ തോൽപ്പിച്ച് നാട്ടുകാരെ രക്ഷിച്ചതിന്റെ അഭിമാനത്തിലാണ് ടിപ്പർ തൊഴിലാളികളും. വെള്ളം മുക്കിയ റോഡുകളിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതും ഇവർ തന്നെ

shortlink

Related Articles

Post Your Comments

Related Articles


Back to top button