KeralaLatest News

പ്രളയത്തിൽ മുങ്ങി കുട്ടനാട്: നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഡാമുകള്‍ തുറന്ന് വിട്ടതോടെ പ്രളയ ഭീഷണി ഏറെ നേരിടുന്ന പ്രദേശം കൂടിയായി മാറിയിരിക്കുകയാണ് കുട്ടനാട്.

കുട്ടനാട്: പ്രളയക്കെടുതി തുടരുന്ന കുട്ടനാട്ടില്‍ നിന്നും നൂറുകണക്കിന് കുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു. ആലപ്പുഴ ജില്ല. സംസ്ഥാനത്തിനായി അന്നമൊരുക്കുന്ന കുട്ടനാട് ചരിത്രത്തില്‍ കാണാത്ത വിധമുള്ള പ്രളയത്തിന് സാക്ഷിയാകുകയാണ്. മിക്ക പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ മേല്‍ക്കൂരയല്ലാതെ മറ്റൊന്നും കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഡാമുകള്‍ തുറന്ന് വിട്ടതോടെ പ്രളയ ഭീഷണി ഏറെ നേരിടുന്ന പ്രദേശം കൂടിയായി മാറിയിരിക്കുകയാണ് കുട്ടനാട്.

അതേസമയം വെള്ളം കയറിയ മേഖലകളില്‍ നിന്നും ആള്‍ക്കാരെ മാറ്റുന്നതില്‍ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്. മങ്കൊമ്പില്‍ നിരവധിപേര്‍ ബോട്ട് ജെട്ടികളില്‍ മണിക്കൂറുകളായി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും നിരവധി കുടുംബാഗംങ്ങളാണ് അപ്പര്‍ കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടത്. അടിക്കടി ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാവുന്നുണ്ട്.

പല ആള്‍ക്കാര്‍ക്കും രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിക്കാന്‍ പോലുമാകാത്ത നിസഹായവസ്ഥയിലാണ്. കൈനകരി, മുട്ടാര്‍, പുളിങ്കുന്ന് പഞ്ചായത്തുകളുള്‍പ്പെടെ വെള്ളം കയറുന്ന പഞ്ചായത്തുകളില്‍ നിന്നു ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button