ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി കുറച്ചതോടെ പെരിയാറിന്റെ സംഹാരതാണ്ഡവത്തിന് ചെറിയ കുറവുണ്ടായി. ഇതേതുടർന്ന് ചെറുതോണി പാലത്തില്‍ നിന്നും വെള്ളമിറങ്ങി. ഇന്ന് വൈകുന്നേരത്തോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടക്കുകയായിരുന്നു. മഴ കുറഞ്ഞതും ജലനിരപ്പ് 2397 അടിയിലേക്ക് കുറഞ്ഞതുമാണ് അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടക്കാൻ കാരണം. മഴ കുറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും നീരൊഴുക്ക് തുടരുകയാണ്.
Also Read: വീണ്ടും കനത്ത മഴ നാല് ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
Post Your Comments