പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം ബാഹുബലിയെക്കാൾ വെല്ലുവിളി നിറഞ്ഞ ചിത്രം ആണെന്ന് കലാസംവിധായകൻ ആയ സാബു സിറിൾ. ബാഹുബലിയിലോ എന്തിരനിലോ നേരിടാത്ത വെല്ലുവിളി ആണ് ഈ ചിത്രത്തിൽ ഉള്ളതെന്നും , ഇതൊരു ചരിത്ര ചിത്രമാണ് . അതുകൊണ്ട് തന്നെ ഒരുപാട് പഠിക്കേണ്ടി ഇരിക്കുന്നു. പഴയകാലത്തെ വേഷവിധാനങ്ങൾ, കപ്പലുകൾ, യുദ്ധോപകരണങ്ങൾ എന്നിവയെകുറിച്ചു റിസർച്ച് നന്നായി നടത്തണമെന്നും അതിനായി വലിയ ഒരു ടീം തന്നോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ജോലികൾ എന്ന് അവസാനിപ്പിക്കാൻ കഴിയും എന്നറിയില്ല , പ്രിയനും മോഹൻലാലിനുമൊപ്പം വീണ്ടും വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിൽ വലിയ ബഡ്ജറ്റിൽ സിനിമകൾ വരുന്നതിൽ സന്തോഷം ഉണ്ട്. പ്രതിഭയിൽ മുൻപന്തിയിൽ ഉള്ള മലയാളത്തിൽ കാശ് മുടക്കാൻ ആള് വരുന്നത് വളരെ നല്ല കാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ മോഹനലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആയിരിക്കും. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും ബോളിവുഡ് താരം സുനിൽ ഷെട്ടിയും ചിത്രത്തിൽ പ്രാധാന വേഷങ്ങൾ കൈകാര്യം ചെയ്യും.
Post Your Comments