കുട്ടനാട് : ആലപ്പുഴയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്തി പിണറായി വിജയന് ദുരിതബാധ പ്രദേശമായ കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥതയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ജില്ലയിലെത്തിയിട്ടും പ്രളയം ദുരിതത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ലാത്ത കുട്ടനാട് സന്ദര്‍ശിക്കാതെ അദ്ദേഹം മടങ്ങുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തു ന്യായീകരണങ്ങള്‍ നിരത്തിയാലും മുഖ്യമന്ത്രിയുടെ നടപടി ദൗര്ഭാഗ്യകരമായിപ്പോയെന്നന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും മറ്റ് ജനപ്രതിനിധികളും അവലോകനയോഗം ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പോലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പ്രതിപക്ഷം എതിര്‍പ്പ് ശക്തമാക്കിയതോടെ മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചു.
Also Read : മുഖ്യമന്ത്രിയുടെ ആലപ്പുഴ സന്ദര്‍ശനം; പ്രതിഷേധവുമായി പ്രതിപക്ഷം
കൂടാതെ യോഗത്തിലേക്ക് മാധ്യമങ്ങള്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തെത്തുടര്‍ന്ന് യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മഴക്കെടുതിമൂലം ദുരിതത്തിലായ കുട്ടനാട്ടിലെ പ്രദേശങ്ങള്‍ ജില്ലയില്‍നിന്നുള്ള മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും സന്ദര്‍ശിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരന് ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു.
സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു. ധമന്ത്രി തോമസ് ഐസക്കും സന്ദര്‍ശനം നടത്തിയില്ല. യോഗത്തിന് ശേഷം 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കാനാണ് മടക്കം എന്നാണ് വിശദീകരണം. എന്നാല്‍ വൈകിട്ട് അഞ്ച് മണിക്കാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തുന്നത്.
Post Your Comments