Kerala

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്നു

കെ​എ​സ്ഇ​ബി പൂ​ർ​ണ​തോ​തി​ൽ വൈ​ദ്യുതി ഉല്പാദിപ്പിക്കുന്നതും ജലനിരപ്പ് കുറയാൻ കാരണമായി

ഇടുക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കുറയുന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2,396.36 അ​ടി​യാ​യി​രു​ന്നു. ഇതിപ്പോൾ 2,396.34 അ​ടി​യായി കുറഞ്ഞിരിക്കുകയാണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡാമിന്റെ സമീപപ്രദേശങ്ങളിൽ ലഭിച്ച മഴയുടെ അളവ് കുറവാണ്. കെ​എ​സ്ഇ​ബി പൂ​ർ​ണ​തോ​തി​ൽ വൈ​ദ്യുതി ഉല്പാദിപ്പിക്കുന്നതും ജലനിരപ്പ് കുറയാൻ കാരണമായി.

Read also: ഡാ​മു​ക​ളിൽ ജ​ല​നി​ര​പ്പ് ഉയരുന്നു; അ​ണ​ക്കെ​ട്ടു​ക​ള്‍ ഉടൻ തുറന്നുവിടും

ഇതോടെ ട്രയൽ റൺ നടത്തേണ്ട എന്ന നിലപാടിലാണ് കെഎസ്ഇബി. എന്നാൽ ജ​ല​നി​ര​പ്പ് 2,398 അ​ടി​യി​ൽ എ​ത്തി​യാ​ൽ ട്ര​യ​ൽ റ​ൺ ന​ട​ത്തു​മെ​ന്ന് ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ വ്യക്തമാക്കുന്നത്. നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ ഒ​രാ​ഴ്ച കഴിയുമ്പോഴേക്കും ജ​ല​നി​ര​പ്പ് 2,398 അ​ടി​യി​ൽ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button