ഇത് പത്തുവർഷം മുൻപുള്ള ഒരോർമ്മ…
പതിവുപോലെ ഈസ്റ്റ് കോസ്റ്റ്ന്റെ ഗസൽ ആൽബത്തിന്റെ പരസ്യച്ചുമതലയുമായ് ഞാൻ ഉമ്പായിക്കയെ വിളിക്കുന്നു..
ഇത്തവണ നമുക്ക് സ്റ്റുഡിയോ ഫ്ളോറിൽനിന്നും പുറത്തുവെച്ച് ഷൂട്ട്ചെയ്യാം എന്ന ആശയം ഞാൻ പങ്കുവച്ചപ്പോൾ
”നീവാടാ മോനേ ഫോർട്ട് കൊച്ചിയിലേക്ക് നമുക്ക് അവിടത്തെ സർക്കാർ റെസ്റ്റ് ഹൗസ് തന്നെ ലൊക്കേഷനാക്കാം എന്ന്!!!
അല്ല ഉമ്പായിക്കാ അതിനുള്ള പെർമിഷൻ??
എടാ മോനെ ഞാനല്ലേ ഉള്ളത് അതൊക്കെ ഞാനേറ്റു എന്ന്…
സിനിമാ ഷൂട്ടിങ്ങിനുവരെ ബീച്ചിനോട് ചേർന്നുള്ള ആ ഗവൺമെന്റ് ഗെസ്റ്റ് ഹൗസ് കിട്ടാൻ പ്രയാസമാണ് എന്ന് കേട്ടിട്ടുള്ളതുകൊണ്ട് വലിയ പ്രതീക്ഷയിൽ അല്ല ഞങ്ങളവിടെ എത്തിയത്… എന്നാൽ അവിടെക്കണ്ട കാഴ്ച സ്വന്തം വീടിനേക്കാൾ സ്വാതന്ത്രത്തോടെ അവിടെ വിഹരിക്കുന്ന ഉമ്പായിക്കയെ ആയിരുന്നു…
ആ റെസ്റ്റ് ഹൗസ് എന്നും ഉമ്പായിക്കാക്ക് പ്രിയപ്പെട്ട ഇടത്താവളമായിരുന്നു…
കടൽ കാറ്റേറ്റ് ഇവിടത്തെ ഏകാന്തതയിലിരുന്ന് പലഗാനങ്ങളും അദ്ദേഹം കമ്പോസ് ചെയ്തിരുന്നു.. എം കെ മുനീർ മന്ത്രി ആയിരിക്കേ സംഗീതാവശ്യത്തിന് ആ റെസ്റ്റ് ഹൗസ് ഉപയോഗിക്കാനുള്ള അനുമതി ഉമ്പായിക്കാക്ക് ലഭിച്ചു എന്നതാണ് സത്യം…
മരണ ശേഷം ഒരിക്കൽക്കൂടി അവിടെപ്പോണമെന്ന ഉമ്പായിക്കയുടെ അന്ത്യാഭിലാഷമനുസരിച്ച് ഇന്നലെ അദ്ദേഹത്തിന്റെ ഭൗതീകശരീരം വഹിച്ചുള്ള ആംബുലൻസ് ഈ റെസ്റ്റ് ഹൗസ് വളപ്പിലുമെത്തിച്ചു… ആബുലൻസിന്റെ വാതിലുകൾ ‘ അൽപ്പസമയം തുറന്നുവെച്ചു… സംഗീതത്തെ ജീവനേക്കാൾ സ്നേഹിച്ച ആ ആത്മാവ് ഇങ്ങനെ പാടിയിട്ടുണ്ടാവാം…
“നന്ദി, പ്രിയ സഖി നന്ദി…
എനിക്കുനീ തന്നതിനെല്ലാം നന്ദി..
പ്രിയ സഖി നിനക്കെൻ നന്ദി…
സംഗീത രംഗവുമായ് ബന്ധപ്പെട്ട് ഇതുപോലുള്ള മഹാ പ്രതിഭകൾക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞ ആത്മ നിർവൃതിയോടെ…
അവിടെ വെച്ച് ചിത്രീകരിച്ച രണ്ട് ഗസൽ ആൽബങ്ങളുടെ പരസ്യങ്ങൾ…
UMBAYEE GHAZHALS HD
Post Your Comments