KeralaLatest News

കുറിപ്പുകള്‍ക്ക് പകരം സൗജന്യമായി കണ്ണട; ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍

എച്ച്എല്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖാന്തരം വില്‍ക്കുന്ന കണ്ണടകള്‍ക്ക് വിലനിയന്ത്രണം കൊണ്ടുവരണമെന്നും

ആലപ്പുഴ: രോഗികള്‍ക്ക് കണ്ണടകള്‍ക്കുള്ള കുറിപ്പുകള്‍ക്ക് പകരം സൗജന്യനിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്‌കൂള്‍ കുട്ടികള്‍ സൗജന്യനിരക്കില്‍ കണ്ണട സര്‍ക്കാര്‍ വിതരണം ചെയ്യുന്നപോലെ നേത്ര പരിശോധനയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് സൗജന്യമായി കണ്ണട നല്‍കണമെന്നാണ് നുഷ്യാവകാശ കമ്മീഷന്റെ ആവശ്യം.

Also Read : നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ

എച്ച്എല്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖാന്തരം വില്‍ക്കുന്ന കണ്ണടകള്‍ക്ക് വിലനിയന്ത്രണം കൊണ്ടുവരണമെന്നും വിലപ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണടയുടെ വിലനിലവാരം ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പി മോഹന്‍ദാസ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button