KeralaLatest News

കേരള പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ ഉരുട്ടിക്കൊലക്കേസ് തെളിയുമായിരുന്നില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരള പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ ഉദകുമാര്‍ ഉരുട്ടിക്കൊലക്കേസ് ഒരിക്കലും തെളിയില്ലായിരുന്നെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിബിഐ അന്വേഷണം അട്ടിമറിക്കാനും കേരള പോലീസ് ശ്രമിച്ചു. രാപ്പുഴ ശ്രീജിത്തിന്റെ കേസും സി.ബി.ഐ അന്വേഷിക്കണം. എന്നാലേ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുള്ളൂയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

READ ALSO: 2024ലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല, കാരണം മോദിയും ബി. ജെ. പിയും ജനങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്: കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കേരളാ പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്സ് ഒരിക്കലും തെളിയുമായിരുന്നില്ല. സി. ബി. ഐ അന്വേഷണം അട്ടിമറിക്കാനും കേരളാപൊലീസ് പരമാവധി ശ്രമിച്ചു. സാക്ഷികളെ മുഴുവന്‍ ഭീഷണിപ്പെടുത്തി കൂറുമാറ്റി. സി. ബി. ഐ, സി. ബി. ഐ എന്നു പൊതുജനം മുറവിളി കൂട്ടുന്നതിനു കാരണം മറ്റൊന്നുമല്ല. വാരാപ്പുഴ ശ്രീജിത്ത് കേസ്സും അടിയന്തിരമായി സി. ബി. ഐ അന്വേഷിക്കണം. എങ്കിലേ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button