India

യു​എ​സ്-​മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ 60,000 ഇ​ന്ത്യ​ന്‍ യു​വാ​ക്ക​ള്‍ തടവിൽ കഴിയുന്നതായി റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി: യു​എ​സ്-​മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ 60,000 ഇ​ന്ത്യ​ന്‍ യു​വാ​ക്ക​ള്‍ ഡീ​റ്റെ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ ക​ഴി​യു​ന്നതായി കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് തി​വാ​രി അറിയിച്ചു. യു​എ​സ് സ​ന്ദ​ര്‍​ശ​നം കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മെ​ക്സി​ക്കോ​യി​ല്‍​നി​ന്നു യു​എ​സി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രാ​ണ് ഡീ​റ്റെ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. യു​എ​സ് കു​ടി​യേ​റ്റ വി​ഭാ​ഗ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും പ​ഞ്ചാ​ബി​ല്‍​നി​ന്നു​ള്ള​വ​രാണ്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഇ​വ​രു​ടെ മോ​ച​നം സാ​ധ്യ​മാ​കൂ എ​ന്നും ഈ ​വി​വ​രം താ​ന്‍ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും തി​വാ​രി വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button