ന്യൂഡല്‍ഹി: ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയർത്തുന്നു.
സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായ പരിധിയാണ് വർദ്ധിപ്പിക്കുന്നത്. സുപ്രീംകോടതി വിരമിക്കല്‍ പ്രായം 65 വയസില്‍ നിന്നും 67 ആയും ഹൈക്കോടതിയിലേത് 62ല്‍ നിന്നും 64 ആയും ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.
വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് ഭരണഘടന ഭേദഗതി ആവശ്യമാണ്. ബുധനാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ കൊണ്ടു വരാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കോടതികളില്‍ കേസുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ കൂടി മുന്നില്‍കണ്ട് വേണം നിയമനം നടത്തേണ്ടതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുന്നത്.
Read also: കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടം; മരണം മൂന്നായി
അലഹാബാദ്(56), കര്‍ണാടക(38), കല്‍ക്കത്ത(39), പഞ്ചാബ്-ഹരിയാന(35), തെലുങ്കാന-ആന്ധ്രപ്രദേശ്(30), ബോംബെ(24) എന്നിങ്ങനെയാണ് വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍.
Post Your Comments