മോസ്കോ: ലോകകപ്പിലെ കലാശ പോരാട്ടത്തില്‍ തീ പാറും മത്സരത്തിനൊടുവില്‍ ക്രൊയേഷ്യയെ വീഴ്ത്തി ഫ്രാന്‍സ് കിരീടം ഉയര്‍ത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം.
ലോകകപ്പിലെ മികച്ച താരത്തിനുള്ള സുവര്‍ണ പന്ത് ക്രൊയേഷ്യന്‍ നായകന് ലൂക്ക മോഡ്രിച്ച് സ്വന്തമാക്കി. മികച്ച യുവതാരം ഫ്രാന്‍സിന്റെ എംബാപെയാണ്. ഇംഗ്ലണ്ട് നായകന് ഹരി കെയ്നാണ് ഗോള്‍ഡന്‍ ബൂട്ടിനുടമ. ഏറ്റവുമധികം ഗോള്‍ നേടിയത് കെയ്നായിരുന്നു. 6 ഗോളുകളാണ് നേട്ടം.
read also: കണ്ണ് ചിമ്മാതെ കാണൂ : പറന്നുയർന്ന് ഫ്രാൻസ് ലോകകിരീടത്തിന്റെ നെറുകയിൽ
മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൗട്ട് കോട്ടുവയ്ക്കാണ്. ലോകകപ്പ് ജയത്തോടെ ഫ്രഞ്ച് കോച്ച് ദ്വിദീയര് ദഷാംപ്സും കൈലിയന്‍ എംബാപ്പെയും ചരിത്രം കുറിച്ചു. ഫൈനലില്‍ ഗോള്‍ നേടിയ രണ്ടാമത്തെ പ്രായംകുറഞ്ഞ താരമായി എംബാപ്പെ.
Post Your Comments