ബാങ്കോക്ക്: ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളെയും പരിശീലകനേയും രക്ഷപ്പെടുത്തുന്നതിനിടെ മരണത്തിന് കീഴടങ്ങിയ സമന് കുമന് കുട്ടികളുടെ ബാഷ്പാഞ്ജലി. സമന്റെ ചിത്രത്തില്‍ സന്ദേശമെഴുതിയാണ് അവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്. മരണവാര്‍ത്തയറിഞ്ഞ് കുട്ടികള്‍ പൊട്ടിക്കരഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സമന് കുമന് (38) ഗുഹയിൽ അകപ്പെട്ട കുട്ടികള്‍ക്ക് ഓക്സിജന്‍ സിലിന്‍ഡര്‍ നല്കി തിരിച്ചുവരുമ്പോഴായിരുന്നു സ്വന്തം ആവശ്യത്തിനായുള്ള ഓക്സിജൻ തീർന്ന് മരണപ്പെട്ടത്. സമന്റെ മരണം കഴിഞ്ഞ ദിവസം മാത്രമാണ് കുട്ടികളെ അറിയിച്ചത്.
Post Your Comments