ചാവക്കാട്/ദോഹ• ഖത്തറില്‍ നിന്ന് സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്ക് വരാനിരുന്ന അനുജന്‍ ഹൃദയാഘാതം മൂലം മരിച്ചു. വട്ടേക്കാട് പരേതനായ കെ ടി അബ്ദുള്ളയുടെ മകന്‍ മഞ്ഞിയില്‍ റിസാലുദ്ധീന്‍ (47)ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ മഞ്ഞിയില്‍ ഇര്‍ഷാദ് (50) കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇര്‍ഷാദിന്റെ മൃതദേഹവുമായി നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ദുര്‍വിധി അതേരൂപത്തില്‍ റിസാലുദ്ധീനെയും തേടിയെത്തിയത്.
ഒരു കുടുംബ സംഗമത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഇര്‍ഷാദ് കാറില്‍ നിന്നും ഇറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു.
സഹോദരന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാന്‍ ആവശ്യമായ പേപ്പര്‍വര്‍ക്കുകളെല്ലാം ശരിയാക്കിയ ശേഷം എമിഗ്രേഷന്‍ കാര്‍ഗോ വിഭാഗത്തില്‍ സീല്‍ ചെയ്യിപ്പിക്കാന്‍ എത്തിയതായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
രണ്ടു പേരുടെയും ഭാര്യമാരും മക്കളും, ഖത്തറിലാണുള്ളത്. ഇര്‍ഷാദിന്റെ ഭാര്യ ഷഹര്‍ബാന്‍, ബഖറയിലെ ഒരുആശുപത്രിയില്‍ ജോലി ചെയ്തുവരികയാണ്.
Post Your Comments