ഒമാന്‍: കഴിഞ്ഞ വര്‍ഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കുറഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസ്. കേസുകളുടെ എണ്ണത്തിന് പുറമെ അറസ്റ്റിലായവരുടെ എണ്ണത്തിലും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവിലും ഗണ്യമായ കുറവുണ്ടായതായി പോലീസിന്റെ സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരായ നിരീക്ഷണവും നടപടിയും കര്‍ക്കശമാക്കിയതാണ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസുകളില്‍ 3,297 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ 2538ല്‍ നിന്ന് 2231 ആയും കുറഞ്ഞു.
Post Your Comments