India

പ്രഷർ കുക്കറിന്റെ വിസിൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കർണാടക: പ്രഷർ കുക്കറിന്റെ വിസിൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. കർണാടകയിലെ മന്ധ്യയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഒന്നര വയസുകാരനായ ഭുവനാണ് മരിച്ചത്. രാവിലെ അടുക്കളയിലേയ്ക്ക് ഇഴഞ്ഞെത്തിയ കുട്ടി കുക്കറിന്റെ അടുത്തെത്തുകയും വിസിൽ വായിലിടുകയുമായിരുന്നു. സംഭവം കണ്ട കുഞ്ഞിന്റെ അമ്മുമ്മ വിസിൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

ALSO READ: നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൗ​മാ​ര​ക്കാ​രനു ദാരുണാന്ത്യം

ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉടനടി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിസിൽ കുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയിരുന്നു.  ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്

shortlink

Post Your Comments


Back to top button