KeralaLatest NewsNewsCrime

75കാരിയായ അമ്മയോട് മാനസിക രോഗമുള്ള മകന്‍ ചെയ്ത കൊടും ക്രൂരത ഇങ്ങനെ

കോഴിക്കോട്: മാനസിക രോഗമുള്ള മകന്‍ 75 കാരിയായ അമ്മയോട് ചെയ്ത ക്രൂരത കേട്ട് ഞെട്ടിയിരിക്കുകയാണ് സമൂഹം. കോഴിക്കോട് നല്ലഴം ബസാറിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.

മാനസിക രോഗമുള്ള സഹീര്‍ എന്ന യുവാവ് തന്റെ അമ്മയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പുല്ലത്തൊടിപറമ്പില്‍ എടക്കോട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബയാണ് (75) കൊല്ലപ്പെട്ടത്. ആദ്യം സ്വന്തം ഭാര്യയേയും സഹോദരന്റെ ഭാര്യയേയും വെട്ടാന്‍ വടിവാളുമെടുത്ത് ഇയാള്‍ പിന്നാലെയോടി.

പക്ഷേ ഇത് നടക്കാതെ വന്നതിനാല്‍ വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം തളര്‍ന്നു കിടക്കുന്ന അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്നും ഇടയ്ക്ക് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്നും സമീപവാസികള്‍ പറയുന്നു. സംഭവത്തിന് ഏതാനും ദിവസം മുന്‍പാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സഹീര്‍ വീട്ടിലേക്ക് മടങ്ങി വന്നത്.സൈനബയുടെ മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button