അതിരപ്പള്ളി: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു. കാഞ്ചമല എസ്റ്റേറ്റില്‍ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മതി എന്നയാളുടെ ഭാര്യ കൈലാസ(45)ത്തെയാണ് പുലി കടിച്ചുകൊന്നത്. തോട്ടം തൊഴിലാളിയായ കൈലാസം ലയത്തിന് സമീപം തുണി അലക്കുന്നതിനിടെയാണ് പുലി അക്രമിച്ചത്.
പുലി ഇവരെ കടിച്ചുകൊണ്ട് 50 മീറ്റര്‍ അകലെയുള്ള കാടു വരെ വലിച്ചിഴച്ചുകൊണ്ട് പോയി. ഇവരെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. കൈലാസത്തിന്റെ ശരീരത്തില്‍ പുലിയുടെ കടിയും മാന്തുമേറ്റ പാടുകളുണ്ട്. ഇവിടെ പുലിയുടെ ആക്രമണം പതിവാണെന്നും ഭീതിയോടെയാണ് കഴിയുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
Post Your Comments