ദിവസവും അത്താഴത്തിന് സാലഡ് വിളമ്പിയ അമ്മയെ ഒരു പാഠം പഠിപ്പിക്കാൻ മകൻ വിളിച്ചത് പോലീസിനെ. കാനഡയിലാണ് സംഭവം. 12 കാരനാണ് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. പോലീസ് എത്താന്‍ വൈകിയതോടെ ‘നിങ്ങള്‍ എപ്പോള്‍ വരും’ എന്ന് ചോദിച്ച് വീണ്ടും വിളിയെത്തി. വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളോട് സംസാരിക്കുകയും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സേവനം ദുരുപയോഗം ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിക്കുകയും ചെയ്തു.
Read Also: പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം : പ്രതികരണവുമായി മുഖ്യമന്ത്രി
കനേഡിയന്‍ പൊലീസ് അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ അടിയന്തര സഹായത്തിന് വിളിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് 911 എന്ന നമ്പര്‍. എന്നാൽ ഇത് പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായാണ് റിപ്പോർട്ട്.
Post Your Comments