കൊച്ചി: മരടില്‍ സ്കൂള്‍ വാന്‍ അപകടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂള്‍ വാഹനം അപടത്തിനിടയാക്കിയത് അമിത വേഗതയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇടുങ്ങിയ റോഡിലൂടെ അമിത വേഗത്തില്‍ തിരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും കണ്ടെത്തി.
അതിനിടിടെ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. കിഡ്സ് വേള്‍ഡ് ഡേ കെയറിന്റെ സ്കൂള്‍ വാനാണ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണം ചെയ്തു. ആദിത്യന്, വിദ്യാലക്ഷ്മി എന്നീ കുട്ടികളും ആയ ലതയുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ബാബു ചികിത്സയിലാണ്.
Post Your Comments