അഹമ്മദാബാദ്: കസേരയിൽ ഇരുന്നതിന് ദളിത് യുവതിയെ നാട്ടുകാർ ആക്രമിച്ചു. പല്ലവിബെന് യാദവ് എന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്. ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് പല്ലവിബെന് ചെയ്തിരുന്നത്. ജോലിസമയത്ത് പല്ലവി കസേരയില്‍ ഇരുന്നത് കണ്ട പ്രദേശവാസിയാണ് ആദ്യം യുവതിയെ മർദ്ദിച്ചത്.
ഇയാള്‍ യുവതി ഇരുന്ന കസേരയില്തൊഴിച്ചതോടെ അവർ താഴെവീണു. ദളിതയായ നിനക്ക് കസേരയിൽ ഇരിക്കാൻ എങ്ങനെ ധൈര്യം ലഭിച്ചു എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. പിന്നീട് അക്രമിയും മറ്റ് 25 പേരും ചേര്‍ന്ന് യുവതിയുടെ വീട്ടിലെത്തിയും ആക്രമണം നടത്തി. വടികളും മൂച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു മര്‍ദനം. യുവതിയെ തീകൊളുത്തി കൊലപ്പെടുത്താനും ജനക്കൂട്ടം ശ്രമിച്ചു ആക്രമണത്തിൽ യുവതിയുടെ കുടുബംഗങ്ങൾക്കും പരിക്കേറ്റു . അക്രമിച്ചവർക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments