ന്യൂഡല്‍ഹി: രാജ്യത്തെ 50 കോടിയിലധികം വരുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ പ്രഖ്യാപിച്ച മോദി കെയര്‍ പദ്ധതി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അസംഘടിത മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ക്ഷേമം നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയിലൂടെ തൊഴിലാളികള്‍ക്കായി പ്രത്യേക വയോജന പെന്ഷന്, ഗര്‍ഭകാല ആനുകൂല്യങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തുള്ള ഭൂരിഭാഗം അസംഘടിത തൊഴിലാളികള്‍ക്കും വേണ്ട ആനുകുല്യങ്ങള്‍ ലഭിക്കുന്നില്ല. രാജ്യത്തെ ആഭ്യന്തര ഉല്പാദനത്തിന്റെ നല്ലൊരു ഭാഗവും അസംഘടിത തൊഴിലാളികളില്‍ നിന്നാണെന്നാണ് കണക്കുകള്‍.
പദ്ധതി വിപുലീകരണവുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തയാറാക്കി കഴിഞ്ഞു. അടുത്ത മാസം ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പദ്ധതി നടപ്പിലാകുമ്പോള്‍ രാജ്യത്തെ 10 കോടി പാവപ്പെട്ട കുടുംബങ്ങളിലായി 50 കോടി ആളുകള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു തുടങ്ങും.
എന്നാല്‍ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിന് വേണ്ടതായ സാമ്പത്തിക പിന്‍ബലം സര്‍ക്കാരിന് എത്രത്തോളം ഉണ്ടെന്നതിലും ആശങ്കയുണ്ടെന്ന് പലഭാഗത്ത് നിന്നും
ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന.
Post Your Comments