ബംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും വ്യക്തമാക്കി കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വര. ആര്‍ക്കു മുഖ്യമന്ത്രി പദം നല്‍കുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വകുപ്പു വിഭജനം സംബന്ധിച്ച ചര്‍ച്ചകളും പൂര്‍ത്തിയായിട്ടില്ല. അഞ്ചുവര്‍ഷം എന്തൊക്കെ ചെയ്യണമെന്നും തീരുമാനിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടതുണ്ട്. സ്ഥാനമാനങ്ങള്‍ ചോദിച്ചുവാങ്ങുന്നതില്‍ തെറ്റില്ല, പരമേശ്വര പറഞ്ഞു.
പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ക്കു വേണ്ടി ആരും തന്നോടോ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടോ സംസാരിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു മാത്രമേ അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments