മക്കളെ മിടുമിടുക്കരാക്കാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുന്ന പദ്ധതിയുമായി ദുബായ്. കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തെ പേരന്‌റിങ്ങുമായി കോര്‍ത്തിണക്കി നടപ്പിലാക്കാവുന്ന കാര്യങ്ങളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കാനാണ് ദുബായ് ഒരുങ്ങുന്നത്. ജുമൈറയിലെ റാക്ക് ഡയബറ്റിസ് സെന്‌ററാണ് ബ്രെയിന്‍ പേരന്‌റിങ് എന്ന വിഷയത്തില്‍ മെയ് 26ന് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ന്യുറോ സയന്‍സ് പ്രകാരം പ്രത്യേകം തയാറാക്കിയ പഠന രീതി സെമിനാറില്‍ ചര്‍ച്ച ചെയ്യും.
തലച്ചോറിന്‌റെ പ്രധാന വളര്‍ച്ച നടക്കുന്ന സമയമാണ് 6 മുതല്‍ 11 വരെയുള്ള സമയം. കുഞ്ഞുങ്ങള്‍ക്ക് ഈ പ്രായത്തില്‍ പല ഘടകങ്ങളിലും മിടുക്കരാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പഠന മികവ്, സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം, ചിന്താശേഷി, സര്‍ഗ്ഗാത്മകത എന്നിവ കുട്ടികളില്‍ മാതാപിതാക്കള്‍ വഴി വളര്‍ത്തിയെടുക്കാനുള്ള നിര്‍ദ്ദേശങ്ങളും പരിപാടിയുടെ മുഖ്യ ഘടകമാണ്. വികസിത രാജ്യങ്ങളില്‍ മിക്കയവയും ബ്രെയിന്‍ പേരന്‌റിങ്ങിനെ പിന്തുണയ്ക്കുന്നുണ്ട്. മാതാപിതാക്കളെ അതിനായി സജ്ജരാക്കുന്ന മാര്‍ഗ നിര്‍ദ്ദേശ ക്ലിനിക്കുകള്‍ വരെ മിക്ക രാജ്യങ്ങളിലുമുണ്ട്.
Post Your Comments